മന്ത്രി വീണാജോർജിനെ വിമർശിച്ചതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ ചേർന്നു

Update: 2025-10-23 03:16 GMT

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് സസ്പെൻഷൻ നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി ഓഫീസില്‍ എത്തിയാണ് ജോണ്‍സണ്‍ അംഗത്വം സ്വീകരിച്ചത്.

ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ മഹത്തായ പാരമ്പര്യമുൾകൊള്ളുന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നായിരുന്നു പാർട്ടി അംഗത്വമേറ്റെടുത്തതിനു ശേഷം ജോൺസൺ പ്രതികരിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ഭാഗം പൊളിഞ്ഞുവീണതുമായി ബന്ധപ്പെട്ട് ജോൺസൺ നടത്തിയ പരാമർശമാണ് പാർട്ടി നടപടിക്കു കാരണം. ആരോഗ്യമന്ത്രി വീണാജോർജിന് മന്ത്രി പോയിട്ട് എംഎൽഎ ആയിപ്പോലും ഇരിക്കാൻ അർഹതിയില്ലെന്നായിരുന്നു ജോൺസൺ എഫ്ബിയിൽ കുറിച്ചത്. ഇതിനെ തുടർന്ന് സിപിഎം ജോൺസണെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

Tags: