വയറുവേദനയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച ചിദംബരം ആശുപത്രി വിട്ടു

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും തിരിച്ചു കൊണ്ടുവന്നത്.

Update: 2019-10-28 19:29 GMT

ന്യൂഡല്‍ഹി: വയറു വേദനയെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം ആശുപത്രി വിട്ടു. തിങ്കളാഴ്ച വൈകീട്ടോടെയാണ് പി ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും തിരിച്ചു കൊണ്ടുവന്നത്.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ചിദംബരത്തെ തിങ്കളാഴ്ച രാവിലെ പരിശോധനയ്ക്കായി രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിംദംബരം ഇപ്പോള്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ 30 വരെ ചിദംബരത്തിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയിരുന്നു. ആഗസ്ത് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ അഞ്ചു മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്.


Tags:    

Similar News