ബസുകളുടെ മൽസരയോട്ടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Update: 2025-07-20 10:58 GMT
ബസുകളുടെ മൽസരയോട്ടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മൽസരയോട്ടത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. . സ്വകാര്യ ബസിടിച്ച് ഇന്ന് കണ്ണൂരിൽ യുവാവ് മരിച്ചതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നീക്കം.റൂറൽ എസ്പിയും ആർടിഒയും 15 ദിവസത്തിനകം റിപോർട്ട് റനൽകണമെന്നാണ് നിർദേശം.ബസുകളുടെ അമിതവേഗത്തിൽ ഈ വർഷം രണ്ട് വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ശനിയാഴ്ചയാണ് കക്കാട് സ്വകാര്യബസിടിച്ച് ചാലിക്കരയിലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ വിദ്യാർഥിയായ അബ്ദുൾജവാദ്‌ (23) മരിച്ചത്. തെറ്റായ ദിശയിൽ വന്ന ബസ് ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയാണ് യുവാവ് മരിച്ചത്.

Tags: