നമ്മുടെ ശത്രുക്കള്‍ ശരീഅത്ത് നിയമത്തിന് മുന്‍ഗണന നല്‍കുന്നവര്‍; മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാഹുല്‍ ബച്ച സോങ്കര്‍, വീഡിയോ

Update: 2026-03-18 09:34 GMT

കാണ്‍പൂര്‍: മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാഹുല്‍ ബച്ച സോങ്കര്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബില്‍ഹൗര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് രാഹുല്‍ ബച്ച സോങ്കര്‍. ഏകദേശം 1 മിനിറ്റ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ മുസ് ലികളെ അവഹേളിക്കുന്നത് കാണാം.

'നമ്മുടെ ശത്രുക്കള്‍ ഉയര്‍ന്ന ജാതിക്കാരല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ ശരീഅത്ത് നിയമത്തിന് മുന്‍ഗണന നല്‍കുന്നവരാണ്' എന്നാണ് വിവാദ പരാമര്‍ശം. രാജ്യത്തെ സര്‍ക്കാര്‍ പദ്ധതികള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അത്തരം ആളുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍, അവരുടെ 'ഗൈഡുകളും' 'മാസ്റ്റര്‍മാരും' വിദേശത്താണ് താമസിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

സംവരണം മൂലമാണ് ഇന്ന് തനിക്ക് എംഎല്‍എ ആകാന്‍ കഴിഞ്ഞതെന്നും സമൂഹത്തിലെ പല വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും ബച്ച പറഞ്ഞു. സമൂഹത്തിലെ ചില അംഗങ്ങള്‍ 'ജാതി കരാറുകാരായി' പ്രവര്‍ത്തിക്കുന്നുവെന്നും ബച്ച ആരോപിച്ചു. അവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവരെ പരസ്പരം ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ബച്ച പറഞ്ഞത്.

Tags: