എസ്ഡിപിഐ തീരദേശ വളണ്ടിയര്‍ ടീമിനുള്ള പരിശീലനവും ഉപകരണ വിതരണവും സംഘടിപ്പിച്ചു

Update: 2020-08-09 18:59 GMT

നീലേശ്വരം: ദുരന്ത നിവാരണത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനുമായി എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം രൂപം നല്‍കിയ തീരദേശ മേഖലാ വളണ്ടിയര്‍ ടീമിനുള്ള പ്രത്യേക പരിശീലനവും ഉപകരണ വിതരണവും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം മുതല്‍ നീലേശ്വരം അഴിത്തല വരെയുള്ള തീരദേശ മേഖലകളെ ഏകോപിപ്പിച്ചാണ് വളണ്ടിയര്‍ ടീമിന്റെ പ്രവര്‍ത്തനം.

ഇതിനായി ഈ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 അംഗ വളണ്ടിയര്‍മാരെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ മേഖലാ ടീമുകള്‍ക്കും പ്രത്യേക പരിശീലനം നല്‍കും.

തൈക്കടപ്പുറം ബ്രാഞ്ച് ഓഫീസില്‍ വെച്ച് നടന്ന പരിശീലന ചടങ്ങ് എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹനീഫ് സിഎച്ച് ഏറ്റുവാങ്ങി.

എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് പി ലിയാഖത്തലി, ജന:സെക്രട്ടറി സിഎച്ച് മൊയ്തു, നീലേശ്വരം മുനിസിപ്പല്‍ പ്രസിഡണ്ട് എന്‍പി അബ്ദുല്‍ ഖാദര്‍ ഹാജി, സെക്രട്ടറി എംവി ഷൗക്കത്തലി, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഭാരവാഹികളായ നൗഷാദ് ഹദ്ധാദ് നഗര്‍, റിയാസ് തുടങ്ങിയവര്‍ വളണ്ടിയര്‍ ടീമിനു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. 

Tags: