ഡല്‍ഹി: രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരേ നാല് ദിവസം നീണ്ടുനിന്ന സംഘപരിവാര്‍ അക്രമത്തില്‍ ഡല്‍ഹിയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Update: 2020-02-28 12:05 GMT

ന്യൂഡല്‍ഹി: സംഘപരിവാര്‍ ശക്തികള്‍ ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാക്കള്‍ സംയുക്തമായി തയ്യാറാക്കിയ കത്തില്‍ പറയുന്നു.

നേരത്തെ ബിഎസ്പി നേതാവ് മായാവതിയും ഇത്തരമൊരു കത്ത് രാഷ്ട്രപതിക്ക് അയച്ചിരുന്നു. മുതിര്‍ന്ന സുപ്രിം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് മായാവതി ആവശ്യപ്പെട്ടത്.

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരേ നാല് ദിവസം നീണ്ടുനിന്ന സംഘപരിവാര്‍ അക്രമത്തില്‍ ഡല്‍ഹിയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഡല്‍ഹി സംഭവത്തിന്റെ പേരില്‍ ആഭ്യന്തര മന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത് കഴിഞ്ഞ ദിവസമാണ്. 

Tags:    

Similar News