സിപിഎമ്മില്‍ ഉടന്‍ തന്നെ പൊട്ടിത്തെറിയുണ്ടാവും; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വലിയ താമസമൊന്നും വേണ്ടെന്നും കേരളം ഞെട്ടിപ്പോകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കോഴിക്കോട്: സിപിഎമ്മുകാര്‍ അധികം കളിക്കേണ്ട, കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാളയയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ ബിജെപിക്കെതിരേയും മുന്നറിയിപ്പ് നല്‍കി. തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്കും പ്രതിഷേധം നടത്തിപ്പിക്കുമെന്നും കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'വലിയ താമസമില്ലാതെ കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്ത വരാനുണ്ട്, ഞാന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. എന്നാല്‍ ഭീഷണിയല്ലേ എന്ന് ചോദിച്ചാല്‍ ഭീഷണിയാണെന്നും, ഈ കാര്യത്തില്‍ സിപിഎമ്മുകാര്‍ അധികം കളിക്കരുതെന്നും'- പ്രതിപക്ഷ നേതാവ്
കാളയുമായി പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ കാളയെ കളയരുത്. അത് പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. ഈയടുത്ത ദിവസം ബിജെപിക്ക് ആവശ്യമായിവരും. ആ കാളയുമായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.