ഓപ്പറേഷന്‍ സാഗര്‍ റാണി: 9,347 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു; ഇതുവരെ പിടികൂടിയത് 1.59 ലക്ഷം കിലോഗ്രാം മത്സ്യം

കഴിഞ്ഞ 5 ദിവസങ്ങളിലായി യഥാക്രമം 7,366, 1300, 161, 58, 462 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.

Update: 2020-04-29 16:40 GMT

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ 5 ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 9,347 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 5 ദിവസങ്ങളിലായി യഥാക്രമം 7,366, 1300, 161, 58, 462 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. ബുധനാഴ്ച സംസ്ഥാനത്താകെ 262 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 462 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടിച്ചെടുത്തത്. 22 പേര്‍ക്ക് നോട്ടീസ് നല്‍കി. മലപ്പുറം ജില്ലയില്‍ നിന്നും 240 കിലോഗ്രാം, ആലപ്പുഴ ജില്ലയില്‍ നിന്നും 120 കിലോഗ്രാം, കൊല്ലം ജില്ലയില്‍ നിന്നും 100 കിലോഗ്രാം എങ്ങനെയാണ് ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഏപ്രില്‍ 4ന് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയിയിലൂടെ സംസ്ഥാനത്താകമാനം ദിവസേന പരിശോധനകള്‍ നടന്നിരുന്നു. വിവിധ പരിശോധനകളില്‍ ഇതുവരെ 1,58,608 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ, ഫിഷറീസ്, പോലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കിയാണ് പരിശോധനകള്‍ നടത്തുന്നത്. 

Tags:    

Similar News