വര്‍ക്കലയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

Update: 2022-01-06 13:27 GMT

വര്‍ക്കല: വര്‍ക്കല മേലേ വെട്ടൂര്‍ മിഷന്‍ കോളനിയില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പരവൂര്‍ സ്വദേശി വികാസ്(35) ആണ് മരിച്ചത്. വീട് നിര്‍മാണത്തിനിടെയാണ് രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയത്. ഏറെ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം വികാസിനെ പുറത്തെത്തിച്ച് വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മണ്ണില്‍ കുടുങ്ങിയ രണ്ടാമന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.



Tags:    

Similar News