ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ; ഒരു മരണം

കിഴക്കന്‍ ഡല്‍ഹിയിലെ പീതംപുര വ്യവസായ മേഖലയിലാണ് അഗ്നിബാധയുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

Update: 2020-01-09 03:41 GMT
ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ; ഒരു മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം. കിഴക്കന്‍ ഡല്‍ഹിയിലെ പീതംപുര വ്യവസായ മേഖലയിലാണ് അഗ്നിബാധയുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

പേപ്പര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്‌നിശമന സേനയുടെ 35 യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരാഴ്ച മുന്‍പ് പീതംപുരയിലെ ഇന്‍വര്‍ട്ടര്‍ ബാറ്ററി യൂണിറ്റിലും തീപിടിത്തമുണ്ടായിരുന്നു. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയുമുണ്ടായി. അന്ന് അഗ്‌നിരക്ഷാ സേനയിലെ ഒരംഗത്തിന് ജീവന്‍ നഷ്ടമായി. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News