ഒമിക്രോണ്‍: ഒറ്റപ്പാളി 'ഫാഷന്‍ മാസ്‌കുകള്‍' അപകടമെന്ന് വിദഗ്ധര്‍

Update: 2021-12-23 07:12 GMT

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ 'ഫാഷന്‍ മാസ്‌കുകള്‍' അപര്യാപ്തമാണെന്ന് വിദഗ്ധര്‍. ഫാഷന്‍ ഉല്‍പ്പന്നങ്ങളെന്ന നിലയില്‍ വര്‍ണപ്പകിട്ടോടെ നിര്‍മിക്കുന്ന മാസ്‌കുകള്‍ക്കെതിരേയാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്‌കുകളും കൊവിഡ് വൈറസിനെ ചെറുക്കുന്നതില്‍ പിന്നിലാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.

മൂന്ന് പാളികളായി നിര്‍മിക്കുന്ന മാസ്‌കുകളില്‍ ഏത് തരം തുണിയാണ് ഉപയോഗിച്ചതെന്നതാണ് പ്രധാനം. അതിനനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രഫ. ത്രിഷ് ഗ്രീന്‍ഹര്‍ഗ് പറയുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പല മാസ്‌കുകളും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ ലോകമാസകലം പടര്‍ന്നുപിടിക്കുകയാണ്. പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്‌കുകള്‍ തിരികെക്കൊണ്ടുവരാനും തീരുമാനിച്ചു. ഇളവുകള്‍ വരുത്തിയ ഇളവുകളെല്ലാം തിരികെയെത്തിയിട്ടുണ്ട്. ആരോഗ്യമുള്ളവര്‍ മാസ്‌കുകള്‍ ധരിക്കണോ വേണ്ടയോ എന്ന കാര്യത്തിലും വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു.

വിദഗ്ധര്‍ നല്‍കുന്ന വിവരമനുസരിച്ച് പല മാസ്‌ക് ഉല്‍പ്പാദകരും ഗുണനിലവാരം കുറഞ്ഞ തുണി ഉപയോഗിക്കുന്നു. 95 ശതമാനം കണികകളെയും തടഞ്ഞുനിര്‍ത്തുന്നുവെന്ന് ഉറപ്പുനല്‍കുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. പക്ഷേ, വിപണിയില്‍ ലഭിക്കുന്ന പല മാസ്‌കുകള്‍ക്കും ഈ ഗുണമില്ല.

ഒപ്പം മാസ്‌കുകള്‍ ധരിക്കുന്നതിലും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വായും മൂക്കും മൂടിയില്ലെങ്കില്‍ മാസ്‌ക് ഉപയോഗശൂന്യമാണ്. 

Tags:    

Similar News