ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Update: 2019-07-11 11:22 GMT

ഭുവനേശ്വര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ന്യൂസിലന്റിനോട് ഇന്ത്യന്‍ ടീം തോറ്റതില്‍ മനംനൊന്ത് യുവാവിന്‍െ ആത്മഹത്യാശ്രമം. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് അബോധവാസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ആരോഗ്യനില വീണ്ടെടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അത്യന്തം ആവേശമുറ്റിനിന്ന പോരാട്ടത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Tags:    

Similar News