കൊല്ലത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍

Update: 2025-09-16 05:46 GMT

കൊല്ലം: നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക (33)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി അവര്‍ മഠത്തില്‍ അന്തേവാസിയായിരുന്നു.

രണ്ടുദിവസം മുന്‍പ് ബന്ധുക്കള്‍ മഠത്തില്‍ എത്തിയിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പും ലഭിച്ചു. ഇവര്‍ ഡിപ്രഷനിലായിരുന്നുവെന്ന വിവരമാണ് കുറിപ്പില്‍ നിന്നു പുറത്തുവന്നത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുന്നു.

Tags: