വരാനിരുന്നത് ആണവ ദുരന്തം; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഒഴിവാക്കിയത് യുഎസ്: ട്രംപ്

Update: 2025-05-31 09:07 GMT

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഒഴിവാക്കിയത് യുഎസ് ഇടപെടലാണെന്ന് വീണ്ടും ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. ആണവ ദുരന്തമാണ് യുഎസ് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു.സംഘര്‍ഷം അവസാനിപ്പിച്ചതിന് ഇന്ത്യയിലെ നേതാക്കള്‍ക്കും, പാകിസ്താനിലെ നേതാക്കള്‍ക്കും, എന്റെ ജനങ്ങള്‍ക്കും നന്ദി പറയുന്നതായി ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രസ്താവന.

'ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു, പരസ്പരം വെടിവയ്ക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളവരുമായി ഞങ്ങള്‍ക്ക് വ്യാപാരം നടത്താന്‍ കഴിയില്ല' എന്ന് ഞങ്ങള്‍ പറഞ്ഞു,' ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഞങ്ങള്‍ തടഞ്ഞു. അതൊരു ആണവ ദുരന്തമായി മാറുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു'ട്രംപ് പറഞ്ഞു.

മറ്റുള്ളവരെ യുദ്ധം ചെയ്യുന്നതില്‍ നിന്നും തങ്ങള്‍ തടയുകയാണെന്നും ആത്യന്തികമായി, മറ്റാരെക്കാളും നന്നായി നമുക്ക് പോരാടാന്‍ കഴിയുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതിനായി, ലോകത്തിലെ ഏറ്റവും വലിയ സൈന്യവും ലോകത്തിലെ ഏറ്റവും വലിയ നേതാക്കളും നമുക്കുണ്ടെന്നും ട്രംപ് കൂട്ടിചേര്‍ത്തു.

Tags: