ബോംബ് സ്‌ഫോടനം നടന്ന ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും; വി ശിവന്‍കുട്ടി

Update: 2025-08-22 06:13 GMT

പാലക്കാട്; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ബോംബ് സ്‌ഫോടനം നടന്ന സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. പാലക്കാട്ടെ വ്യാസ വിദ്യാപീഠം സ്‌കൂളിന്റെ എന്‍ഒസിയാണ് റദ്ദാക്കുക. സ്‌കൂളിന്റെ കോമ്പൗണ്ടില്‍ നിന്ന് ഉഗ്രസ്‌ഫോടന ശേഷിയുള്ള നാലു ബോംബ് കണ്ടെടുത്തെന്നും മന്ത്രി അറിയിച്ചു. കണ്ടെടുത്ത ബോംബുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണ് ബോംബ്. ആര്‍എസ്എസിനു അതുമായി ബന്ധമുണ്ട്. സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡസറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഒരു സ്‌കൂളിലും ഒരു മാരകായുധങ്ങളും പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല, അങ്ങനെ ്‌ന്തൊങ്കിലും ഉണ്ടായാല്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട്ടെ വ്യാസ വിദ്യാപീഠം സ്‌കൂളിന്റെ പരിസരത്ത് ബോംബ് സ്‌ഫോനം നടന്നത്. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. ശബ്ദംകേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് എത്തിയാണ് സ്‌ഫോടകവസ്തുക്കള്‍ സ്ഥലത്ത് നിന്ന് മാറ്റിയത്.

Tags: