ബിജെപി അനുകൂല നയമില്ല: സമദൂരമെന്ന് എന്‍എസ്എസ്

Update: 2021-01-20 01:17 GMT

കോട്ടയം: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ബിജെപി അനുകൂല നിലപാടിലേക്ക് നീങ്ങിയതായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കി. സംഘടനയുടെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച് സമുദായ ആചാര്യനെ അനുസ്മരിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എന്‍.എസ്.എസ്. നന്ദിയറിയിച്ച് കത്തയക്കുകയും ചെയ്തു. എന്‍.എസ്.എസിനോട് ആര് ഈ രീതിയില്‍ പെരുമാറിയാലും സമാന സമീപനമാണു സ്വീകരിക്കുക. ഇതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.


മന്നം ജയന്തിദിനത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആശംസ അറിയിക്കുകയും അതിന് എന്‍.എസ്.എസ്. നന്ദി രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ സംഘടന ബിജെപിയുമായി അടുക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മോദിയുടെയും അമിത്ഷായുടെയും മന്നം ജയന്തി സന്ദേശങ്ങള്‍ ചേര്‍ത്ത് എന്‍.എസ്.എസ്. പ്രസിദ്ധീകരണമായ സര്‍വീസില്‍ വന്ന മുഖപ്രസംഗം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലിട്ടതോടെയാണ് ഈ സംശയം ബലപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സമദൂര നിലപാട് ആവര്‍ത്തിച്ചത്.




Tags:    

Similar News