ഖത്തറില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട

. ഇഹ്തിറാസ് ആപ്പില്‍ പച്ച തെളിയുന്നവരെ മാത്രമാണ് ഖത്തറിലെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുന്നതെന്നും അതിനാല്‍ ഇവര്‍ക്ക് പ്രത്യേക പരിശോധന ആവശ്യമില്ലെന്നും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Update: 2020-06-17 14:14 GMT

ദോഹ: ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ല. മുഖ്യ മന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി നല്‍കിയ വിരത്തെ തുടര്‍ന്നാണ് തീരുമാനം. ഇഹ്തിറാസ് ആപ്പില്‍ പച്ച തെളിയുന്നവരെ മാത്രമാണ് ഖത്തറിലെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുന്നതെന്നും അതിനാല്‍ ഇവര്‍ക്ക് പ്രത്യേക പരിശോധന ആവശ്യമില്ലെന്നും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഖത്തറില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലോ വന്ദേ ഭാരത് മിഷന്‍ വഴിയോ കേരളത്തിലേക്ക് വരുന്നവര്‍ക്ക് പരിശോധനയുടെ ആവശ്യമില്ലെന്നാണ് നിലപാടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

എന്നാല്‍ ഈ ഇളവ് ഖത്തറിനു മാത്രമാണെന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിശോധനക്ക് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് അതാത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


Tags:    

Similar News