ഡല്‍ഹിയില്‍ സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ മാസ്‌ക് വേണ്ട

Update: 2022-02-26 16:20 GMT

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ സ്വകാര്യ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

നേരത്തെ നല്‍കിയ നിര്‍ദേശത്തില്‍ നിന്ന് വ്യത്യസ്തമായി തിങ്കളാഴ്ച മുതല്‍ സ്വകാര്യ കാറുകളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

നേരത്തെ ഒറ്റക്ക് കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്‌ക് ഒഴിവാക്കിയിരുന്നു. ഈ നിബന്ധന അസംബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചതോടെയാണ് അത് മാറ്റിയത്.

മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 2000 രൂപയായിരുന്നത് ഇപ്പോള്‍ 500 രൂപയാക്കി കുറച്ചു.

തിങ്കളാഴ്ചയോടെ മിക്കവാറും രാത്രി കര്‍ഫ്യൂവും ഒഴിവാക്കും.

Tags:    

Similar News