കിറ്റുകളില്ല: ഗസയില്‍ കൊവിഡ് പരിശോധന മുടങ്ങി

ഗസ മുനമ്പില്‍ കൊവിഡ് പരിശോധന നടത്താന്‍ ഒരു ലബോറട്ടി മാത്രമാണുള്ളത്. അവിടെ ഉപകരണങ്ങളുടെ അഭാവം കാരണം പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Update: 2020-12-08 13:56 GMT

ഗസ: ഫലസ്തീനിലെ ഗസയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ കിറ്റുകളുടെ അഭാവം കാരണം പരിശോധന മുടങ്ങി. കൊവിഡ് പരിശോധന കിറ്റ് തീര്‍ന്നതു കാരണം ഗാസ മുനമ്പില്‍ നാലു ദിവസമായി പരിശോധന മുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധിതരെ പരിശോധിക്കുന്നതിന് 'ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിന്' അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.


ഗസ മുനമ്പില്‍ കൊവിഡ് പരിശോധന നടത്താന്‍ ഒരു ലബോറട്ടി മാത്രമാണുള്ളത്. അവിടെ ഉപകരണങ്ങളുടെ അഭാവം കാരണം പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 'കഴിഞ്ഞ നാല് ദിവസമായി ഞങ്ങള്‍ക്ക് ഒരു പരീക്ഷണ സാമഗ്രികളും ലഭിച്ചിട്ടില്ല,' ലാബിന്റെ ഡയറക്ടര്‍ അമീദ് മുഷ്താഹ പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ ഗാസയിലെ ആരോഗ്യ സംവിധാനം തകരാറിലാകുമെന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. 75,000 മുതല്‍ 100,000 ഡോളര്‍ വരെ ചെലവില്‍ അധികൃതര്‍ പ്രതിദിനം 2,500 മുതല്‍ 3,000 വരെ പരിശോധനകള്‍ നടത്താറുണ്ടെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥനും മുന്‍ ആരോഗ്യമന്ത്രിയുമായ ബസെം നെയ്ം പറഞ്ഞു. 20 ലക്ഷം പേര്‍ താമസിക്കുന്ന ഗസ 2007 മുതല്‍ ഇസ്രായേല്‍ ഉപരോധത്തിന് വിധേയമാണ്. ഈജിപ്തും ഗസയുമായുള്ള അതിര്‍ത്തി അടച്ചുപൂട്ടിയിട്ടുണ്ട്.




Tags:    

Similar News