കോണ്‍ഗ്രസ് നേതാക്കള്‍ വിരുന്നില്‍ പങ്കെടുക്കില്ല
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അതിഥി പട്ടികയില്‍ ഇല്ലാത്തതിനാലാണ് പരിപാടി പൂര്‍ണമായും ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബഹുമാനാര്‍ഥം പ്രസിഡന്റ് രാം നാഥ് കോവിന്ദ് നടത്തുന്ന അത്താഴവിരുന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവും പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വിരുന്നില്‍ പങ്കെടുക്കാമെന്നു പറഞ്ഞിരുന്ന മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ക്ഷണം നിരസിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അതിഥി പട്ടികയില്‍ ഇല്ലാത്തതിനാലാണ് പരിപാടി പൂര്‍ണമായും ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മന്മോഹന് സിങിനു പുറമെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭാ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി എന്നിവരെയും പ്രസിഡന്റ് രാം നാഥ് കോവിന്ദ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു.