കൊറോണ രോഗബാധ സാമൂഹിക പ്രസരണഘട്ടത്തിലെത്തിയിട്ടില്ലെന്ന് ഐസിഎംആര്‍

നീര്‍വീഴ്ചയും കഫക്കെട്ടും ശ്വാസതടസ്സവും അനുഭവപ്പെടുന്ന 826 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. എല്ലാ സാമ്പിളുകളും രോഗം കൂടുതല്‍ ബാധിച്ച ഇടങ്ങളില്‍ നിന്നാണ് ശേഖരിച്ചത്.

Update: 2020-03-19 10:11 GMT

ന്യൂഡല്‍ഹി: കൊറോണ രോഗബാധ ഇന്ത്യയില്‍ ഇതുവരെയും സാമൂഹിക പ്രസരണ ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). 820 പേരുടെ റാന്റം സാമ്പിളുകള്‍ പരിശോധനാവിധേയമാക്കിയാണ് ഐസിഎംആര്‍ ഈ നിഗമനത്തിലെത്തിയത്. ലാബുകളില്‍ പരിശോധനയ്ക്കയച്ച മുഴുവന്‍ പേരുടെ  പരിശോധനാ ഫലവും നെഗറ്റീവായിരുന്നുവെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളെ അറിയിച്ചു.

നീര്‍വീഴ്ചയും കഫക്കെട്ടും തുമ്മലും ശ്വാസതടസ്സവും അനുഭവപ്പെടുന്ന 826 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. എല്ലാ സാമ്പിളുകളും രോഗം കൂടുതല്‍ ബാധിച്ച ഇടങ്ങളില്‍ നിന്നാണ് ശേഖരിച്ചത്. എല്ലാ ഫലവും നെഗറ്റീവായിരുന്നു-ബല്‍റാം ഭാര്‍ഗവ പറയുന്നു.

കൊവിഡുമായി ബന്ധപ്പെട്ട ഗവേഷങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമാണ് ഐസിഎംആര്‍. കൊവിഡ് രോഗബാധ സ്ഥിരീകരണ പരിശോധനയുടെ നോഡല്‍ ഏജന്‍സിയും ഇതുതന്നെ.

ഇന്ന് ഇന്ത്യയിലൊട്ടാകെ റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 13 ആയ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം 169 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇതുവരെ 15 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ ബാധിച്ച് ആരും മരിച്ചിട്ടില്ല. രാജ്യത്താകമാനം ഇതുവരെ 3 പേരാണ് ഈ രോഗം ബാധിച്ച് മരണമടഞ്ഞത്. 

Tags:    

Similar News