പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി എന്‍എംആര്‍ റസാഖിനെ പ്രഖ്യാപിച്ചു

Update: 2026-03-18 12:37 GMT

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാലക്കാട് മണ്ഡലത്തില്‍ എന്‍എംആര്‍ റസാഖിനെ എല്‍ഡിഎഫ് നിശ്ചയിച്ചത്. നേരത്തെ പി സരിന്റെ പേര് ഉയര്‍ന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പില്‍ ലോക്‌സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ സരിനെ സിപിഎം മല്‍സരിപ്പിക്കുകയും ചെയ്തിരുന്നു. രമേഷ് പിഷാരടിയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. ശോഭാ സുരേന്ദ്രനാണ് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി.

Tags: