കെജ്രിവാള്‍ നുണയന്‍, പ്രതികളുടെ വധശിക്ഷ നീട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു; കെജ്രിവാളിനെതിരേ നിര്‍ഭയയുടെ മാതാവ്

ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് കെജ്രിവാള്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

Update: 2020-01-17 15:29 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേ നിര്‍ഭയയുടെ മാതാവ് ആഷാ ദേവി. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ കെജ്രിവാള്‍ നീട്ടിവയ്ക്കുകയാണെന്നാണ് ആഷാ ദേവിയുടെ ആരോപണം. തന്റെ സര്‍ക്കാര്‍ വധശിക്ഷ നീട്ടിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കെജ്രിവാള്‍ പ്രതികരിച്ചു.

ഡല്‍ഹി സര്‍ക്കാര്‍ സമയത്തിന് ഇടപെട്ടുവെന്ന കെജ്രിവാളിന്റെ പ്രസ്താവന നുണയാണ്. ഡല്‍ഹി കൂട്ടബലാല്‍സംഗം കഴിഞ്ഞിട്ട് 7 വര്‍ഷം കഴിഞ്ഞു. സുപ്രിംകോടതി വിധി വന്നിട്ട് 2.5 വര്‍ഷമായി. പുനഃപരിശോധന ഹര്‍ജി തള്ളിയിട്ടുതന്നെ 18 മാസം കഴിഞ്ഞു. സര്‍ക്കാര്‍ ചെയ്യേണ്ട പലതും ഞാന്‍ ചെയ്യേണ്ടിവരുന്നു-ആഷാ ദേവി പറഞ്ഞു.

വധശിക്ഷ നീട്ടിവച്ചത് തന്റെ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് കെജ്രിവാള്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ആഷാ ദേവിയെ ബിജെപിക്കാര്‍ തെറ്റായ രീതിയില്‍ നയിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

അക്ഷയ് കുമാര്‍ സിങ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷയാണ് സുപ്രിം കോടതി ശരിവച്ചത്. ഇതിലൊരാള്‍ കേസ് നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റിനിന് ദയാഹരജി നല്‍കിയിരുന്നു. എന്നാല്‍ അതും തളളിയതോടെയാണ് ഫെബ്രുവരി 1 ന് വധശിക്ഷനടപ്പാക്കന്‍ തീരുമാനിച്ചത്.

Tags:    

Similar News