കോട്ടയത്തെ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി

Update: 2022-11-14 03:44 GMT

കോട്ടയം: മാങ്ങാനത്തെ സ്വകാര്യ ഷെല്‍റ്റര്‍ ഹോമില്‍നിന്ന് പോക്‌സോ കേസ് ഇരകളടക്കം ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് രാവിലെ 5.30ന് വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കുട്ടികള്‍ ഇവിടെയില്ലെന്ന് മനസ്സിലായത്. മാങ്ങാനം മാങ്ങാനംകുഴിയില്‍ മഹിളാ സമഖ്യാ എന്ന എന്‍ജിഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍റ്റര്‍ ഹോമിലെ കുട്ടികളെയാണ് കാണാതായത്.

ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ഷെല്‍റ്റര്‍ ഹോം. കുട്ടികള്‍ ഞായറാഴ്ച രാത്രിയില്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലിസ് അന്വേഷണം തുടങ്ങി. ഒമ്പത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നത്.

Tags:    

Similar News