പത്താം ക്ലാസുകാരൻ ഷോക്കേറ്റു മരിച്ച സംഭവം; പ്രതികൾ കസ്റ്റഡിയിൽ

Update: 2025-06-08 05:17 GMT

നിലമ്പൂർ: വഴിക്കടവിൽ പത്താം ക്ലാസുകാരൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ കസ്റ്റഡിയിൽ. വെള്ളക്കട്ട സ്വദേശി വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇവർ പന്നിക്കൊരുക്കിയ വൈദ്യുത കെണിയിൽ നിന്നാണ് അനന്ദു ഷോക്കേറ്റ് മരിച്ചത്.

മുഖ്യപ്രതിയായ വിനീഷിന് പന്നിക്ക ടത്താണെന്നാണ് വിവരം. മുമ്പും ഇവർ ഇത്തരത്തിൽ കെണി വച്ചിരുന്നു. മുമ്പ് ഒരു തെങ്ങുകയറ്റ തൊഴിലാളി സമാനമായ രീതിയിൽ ഷോക്കേറ്റ് മരിച്ചിരുന്നു. നാട്ടിൽ ഈ പ്രതികൾ സ്ഥിരം പ്രശ്നക്കാരാണെന്നാണ് പോലിസ് പറയുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നാണ് സൂചനകൾ.

ഇന്നലെയാണ് മീൻപിടിക്കാൻ പോയ പത്താക്ലാസുകാരൻ അനന്ദുവിനും സുഹൃത്തുക്കൾക്കും പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റത്. ഷോക്കേറ്റ അനന്ദു മരിക്കുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ നിലവിൽ ആശുപത്രിയിലാണ്.

Tags: