കര്‍ണാടകയിലും രാത്രികാല കര്‍ഫ്യൂ; നിയന്ത്രണം ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്ക്

Update: 2021-12-26 06:14 GMT

ബെംഗളൂരു: ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുകയെ്‌ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

പുതുവല്‍സര ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തില്‍ ആരോഗ്യവിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഒമിക്രോണ്‍ കേസുകള്‍ അയല്‍ സംസ്ഥാനങ്ങളിലും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും ഒമിക്രോണ്‍ താരതമ്യേന അധികമാണ്.

സംസ്ഥാനത്ത് 31 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മിക്കവര്‍ക്കും ലക്ഷണങ്ങളില്ല. കുട്ടികളൊഴിച്ച് രോഗം ബാധിച്ച എല്ലാവരും രണ്ട് വാക്‌സിന്‍ എടുത്തവരാണെന്നും മന്ത്രി പറയുന്നു. 

Tags:    

Similar News