ദാവൂദ് ഇബ്രാഹിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പ്രതിഫലവുമായി എന്‍ഐഎ

Update: 2022-09-01 06:37 GMT

ന്യൂഡല്‍ഹി: അധോലോക സംഘത്തലവന്‍ ദാവൂദ് ഇബ്രാഹിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പാരിതോഷികം പ്രഖ്യാപിച്ചു. ദാവൂദിന്റെ ഒരു ഫോട്ടോയും എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്.

ദാവൂദിന്റെ വലംകയ്യായ ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നല്‍കിയാല്‍ 20 ലക്ഷം രൂപ ലഭിക്കും. അനീഷ് ഇബ്രാഹിം, ജാവേദ് ഛിക്‌ന, ടൈഗര്‍ മേമന്‍ തുടങ്ങിയവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതമാണ് ലഭിക്കുക.

ദാവൂദ് ഇബ്രാഹിമിന് ലഷ്‌കറെ ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ്, അല്‍ഖാഇദ തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.

1993ലെ മുംബൈ ബോംബ് സ്‌ഫോടനം നടത്തിയ ദാവൂദ് ഇബ്രാഹിമും യുഎന്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരും അയല്‍രാജ്യത്ത് സുഖവും സുരക്ഷിതവുമായ ജീവിതം ആസ്വദിക്കുകയാണെന്ന് ഇന്ത്യ കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയില്‍ പരാതിപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന കുറ്റവാളികളിലൊരാളാണ് ദാവൂദ് ഇബ്രാഹിം. 

Tags:    

Similar News