ജമ്മു കശ്മീരില്‍ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന

Update: 2021-10-22 04:42 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. സിവിലിയന്‍മാരെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമാണ് പരിശോധന.

ലഷ്‌കര്‍ ഇ ത്വയ്യിബ, ജെഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍, അല്‍ ബദര്‍, ദി റസിസ്റ്റന്‍സ് ഫ്രണ്ട്, പീപ്പിള്‍ എഗയ്ന്‍സ്റ്റ് ഫാഷിസ്റ്റ് ഫോഴ്‌സ് തുടങ്ങിയവരാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് എന്‍ഐഎ വിലയിരുത്തല്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ നിരവധി സിവിലിയന്‍മാരെ കൊലപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് നടന്ന സൈനിക നടപടിയില്‍ 15ഓളം സായുധരെ വെടിവച്ചുകൊന്നു.

700ഓളം പേരെ തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags: