കശ്മീരില്‍ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന; ഒരാളെ അറസ്റ്റ് ചെയ്തു

Update: 2021-09-21 14:46 GMT

ശ്രീനഗര്‍: കശ്മീരില്‍ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തി. ശ്രീനഗറിലെ ലസ്ജാനില്‍ മുഹമ്മദ് ഷാഫി വാനിയുടെ വീടാണ് പരിശോധന നടത്തിയതില്‍ ഒന്ന്.

വാനിയുടെയും അദ്ദേഹത്തിന്റെ മകന്റെയും മൊബൈല്‍ ഫോണുകള്‍ പോലിസ് പിടിച്ചെടുത്തു. പിന്നീട് വാനിയെ ചോദ്യം ചെയ്യുന്നതിനുവേണ്ടി പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലാം ഗന്‍ജിപോറയിലെ വാസീം അഹമ്മദ് ദറിന്റെ വസതിയാണ് പരിശോധന നടത്തിയതില്‍ അടുത്തത്.

അനന്ദ്‌നാഗ് ജില്ലയിലെ ബഷീര്‍ അഹമ്മദ് പഡ്ഡര്‍, ബാരമുള്ളയിലെ ഗുലാം മൊഹിയുദ്ദീന്‍ എന്നിവരുടെ വസതികളും പരിശോധന നടത്തിയതില്‍ ഉള്‍പ്പെടുന്നു.

പരിശോധനയുടെ കാരണം വ്യക്തമല്ല.

Tags: