ലോകകപ്പ് യോഗ്യത; ബ്രസീല്‍ ടീമിനെ നെയ്മര്‍ നയിക്കും; മെനീനെ ടീമില്‍

Update: 2020-09-19 07:00 GMT

സാവോപോളോ: 2022 ലോകകപ്പ് യോഗ്യതയ്ക്കായുള്ള ബ്രസീല്‍ ടീമിനെ നെയ്മര്‍ നയിക്കും. കോച്ച് ടിറ്റെയാണ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. അടുത്ത മാസം ഒമ്പതിന് ബൊളീവിയക്കെതിരായ മല്‍സരത്തോടെയാണ് ബ്രസീലിന്റെ ലോകകപ്പ് ക്യാംപയിനിന് തുടക്കമാവുന്നത്. പാല്‍മെരോയ്ക്ക് വേണ്ടി കളിക്കുന്ന ഗബ്രിയേല്‍ മെനീനെയാണ് ടീമിലെ പുതുമുഖ താരം.

ബ്രസീലിലെ പുത്തന്‍ താരോദയമാണ് മെനീനോ. കൂടാതെ റയല്‍ മാഡ്രിഡ് താരം റൊഡ്രിഗോയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ബാഴ്‌സയുടെ കുട്ടിഞ്ഞോ, സിറ്റി താരം ജീസുസ്, ലിവര്‍പൂളിന്റെ ഫിര്‍മിനോ, ഡാനിയാലോ, തിയാഗോ സില്‍വ, ഫെലിപ്പെ, കാസിമറോ, ഡഗ്ലസ് ലൂയിസ്, ഗോള്‍ കീപ്പര്‍ അലിസണ്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ബൊളീവിയ്‌ക്കെതിരായ മല്‍സരത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പെറുവിനെതിരേയും ബ്രസീല്‍ ടീം കളിക്കും.


Tags:    

Similar News