കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലില്‍ ആറ് കേസുകളും നഗര പരിധിയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് റൂറലില്‍ 28 കേസുകളും നഗര പരിധിയില്‍ 32 കേസുകളും രജിസ്റ്റര്‍ ചെയ്തു.