ഐഐടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ ക്രൂര ആക്രമണം

Update: 2026-02-24 06:49 GMT

പാലക്കാട്: കഞ്ചിക്കോട് ഐഐടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ ക്രൂര ആക്രമണം. ഇന്നലെ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അക്രമി പെണ്‍കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജ്ഞാതനായ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി. സംഭവത്തില്‍ കസബ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമിയെ തിരിച്ചറിയുന്നതിനായി ക്യാംപസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്.

Tags: