വേളം: എസ്ഡിപിഐ വേളം പഞ്ചായത്ത് പ്രതിനിധി സഭ സമാപിച്ചു. വിവിധ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ശേഷം പള്ളിയത്ത് സംഘടിപ്പിച്ച പ്രധിനിധി സഭ ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി ഉദ്ഘാടനം ചെയിതു. ജില്ല ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു.
2021-24 വര്‍ഷത്തേക്കുള്ള പഞ്ചായത്ത് ഭാരവാഹികളായി നിസാര്‍ കെ എം (പ്രസിഡന്റ്), ഇസ്ഹാഖ് കെ സി (വൈസ് പ്രസിഡന്റ്), നൗഷാദ് പി (സെക്രട്ടറി), നസ്മിന അഷ്‌റഫ് (ജോയിന്റ് സെക്രട്ടറി), മൊയ്ദു കോമത്ത് (ട്രഷറര്‍), റൈഹാനത്ത്, നദീര്‍ ടി (സമിതി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. കുറ്റിയാടി മണ്ഡലം ട്രഷറര്‍ മുത്തു തങ്ങള്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം പ്രസിഡന്റ് കുഞ്ഞബ്ദുല്ല മാസ്റ്റര്‍, നിസാര്‍ കെ എം, നൗഷാദ് പി സംസാരിച്ചു.