'പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കിയ മന്ത്രിയെ സ്‌ട്രെച്ചറിലെടുത്ത് ഐ സി യുവിലാക്കി'; ഹര്‍ഷീന
ഒരു കത്രിക അഞ്ച് അല്ല 50 വര്‍ഷം വയറ്റില്‍ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ... കുറിപ്പുമായി ഹര്‍ഷീന
കണ്ണൂര്‍: കെ എസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഐ സി യുവില്‍ പ്രവേശിപ്പിച്ചതില്‍ പരിഹാസവുമായി കെ കെ ഹര്‍ഷീന. പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതില്‍ കഴുത്തുളുക്കിയ മന്ത്രിയെ സ്‌ട്രെച്ചറിലെടുക്കുന്നു. ഐസിയുവിലാക്കുന്നു. പക്ഷേ, ഒരു കത്രിക അഞ്ച് അല്ല 50 വര്‍ഷം വയറ്റില്‍ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ.... വേദന പോലും ഉണ്ടാവില്ല. ചികില്‍സ വേണ്ടെന്നും ഹരിഷീന ഫേസ്ബുക്കില്‍ കുറിച്ചു.
പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ചുവര്‍ഷം ജീവിച്ചയാളാണ് ഹര്‍ഷീന. ചികില്‍സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് കുടുംബം വഴിയാധാരമായിട്ടും മൂന്നു കുഞ്ഞുങ്ങളുമായി ഇപ്പോഴും ഹര്‍ഷീന സമരം തുടരുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയമുഴ നീക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം വിവാദമായതിനുപിന്നാലെ സഹോദരിയെന്ന് വിളിച്ച് ഹര്‍ഷീന സമരസമിതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഉപവാസ സമരം നടന്നിരുന്നു.
ഹര്‍ഷീനയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു.
MRI Scan - ന് വിധേയയാക്കുന്നു.
ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു....
etc etc........
എന്തൊക്കെ യാ? ....!!!!
പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ....
വേദന പോലും ഉണ്ടാവില്ല.
ചികിത്സ വേണ്ട...
ഒരു പ്രശ്നങ്ങളുമില്ല..!
ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല ...!
വിവിധ റിപ്പോർട്ടുകൾ തേടി
ഏറ്റവും കൂടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അങ്ങ് പ്രഖ്യാപിച്ചേക്കാം....
എല്ലാം ആയി...
അത്ര ഒക്കെ മതി.....
നാടകമേ ഉലകം...!
എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് ഒരു പരിഹാരമാവുക.......?!!!!
