എസ്‌വൈഎഫ് ജില്ലാ സഭയും ശൈഖുല്‍ ഉലമാ അനുസ്മരണ സമ്മേളനവും

Update: 2021-07-30 13:07 GMT

കണ്ണൂര്‍: അറിവാണ് മനുഷ്യനെ മനുഷ്യത്വമുള്ളവനും പ്രതാപിയുമാക്കുന്നതന്ന് ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം മുഴക്കുന്ന് അബ്ദുസ്സലാം മൗലവി പറഞ്ഞു. അറിവില്ലായ്മ വഞ്ചനാത്മക ലോകത്തിന്റെ അടിമത്വത്തിലേക്ക് വീണുപോകാന്‍ കാരണമാക്കും. നീണ്ട കാലം അറിവുമേഖലയില്‍ ജീവിക്കാനും പഠിച്ചും പഠിപ്പിച്ചും ജീവിതാവസാനം വരെ നിലകൊള്ളാനും മഹാഭാഗ്യം ലഭിച്ച പണ്ഡിതരായിരുന്നു ഈയടുത്ത് നമ്മില്‍ നിന്നും വിടപറഞ്ഞ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ശൈഖുല്‍ ഉലമാ എന്‍ കെ മുഹമ്മദു മൗലവിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുന്നീയുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) ജില്ലാ സഭയോടനുബന്ധിച്ചു നടത്തിയ ശൈഖുല്‍ ഉലമാ അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ എം മുഹമ്മദ് നൂറാനി മൗലവി അധ്യക്ഷനായിരുന്നു.ജലീല്‍ വഹബി അനുസ്മരണ പ്രഭാഷണം നടത്തി.അബ്ദുറഹ്മാന്‍ മൗലവി മുഴക്കുന്ന്,ബശീര്‍ ഫൈസി ചെറുകുന്ന്,മഅ്‌റൂഫ് വഹബി ,അശ്‌റഫ് ദാറാനി തുടങ്ങിയവര്‍ പ്രസംഗിച്ചു

സുന്നീ യുവജന ഫെഡറേഷന്‍ (എസ് വൈ എഫ്)ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ബശീര്‍ ഫൈസി ചെറുകുന്ന്(പ്രസിഡന്റ്),സയ്യിദ് ത്വാഹാ തങ്ങള്‍ മട്ടന്നൂര്‍, സഈദ് ഫലാഹി മുഴക്കുന്ന്, അബ്ദുല്‍ ഖാദിര്‍ ഫലാഹി കൂത്തുപറമ്പ്,പി എം സലീം കടവത്തൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍)അബൂബക്ര്‍ സ്വിദ്ദീഖ് വഹബി പാപ്പിനിശ്ശേരി (ജനറല്‍ സെക്രട്ടറി) അശ്‌റഫ് ദാറാനി മമ്പറം, അസ്‌ലം മുഴക്കുന്ന്,മഅ്‌റൂഫ് വഹബി, ഇബ്‌റാഹിം പെരിയത്തില്‍(ജോയിന്റ് സെക്രട്ടറിമാര്‍), മര്‍സദ് ദാറാനി (ട്രഷറര്‍) അബ്ദുറഹ്മാന്‍ പെരിയത്തില്‍,നഈം രാമന്തളി,അബ്ദുറഹീം മുസ്‌ല്യാര്‍ മട്ടന്നൂര്‍,റാസി മുഴക്കുന്ന്(എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍)എന്നിവരെ തിരഞ്ഞടുത്തു. വിവിധ ഉപവിഭാഗങ്ങളുടെ ഭാരവാഹികളായി മര്‍സദ് ദാറാനി,അസ്ലം മുഴക്കുന്ന്(ഐകെഎസ്എസ്) അബ്ദുറഹ്മാന്‍ പെരിയത്തില്‍, ഇബ്‌റാഹിം പെരിയത്തില്‍(സേവന ഗാര്‍ഡ്)ശംസീര്‍ വേങ്ങട്,നിസാര്‍ മൗലവി കല്ലിക്കണ്ടി(മിംഗിള്‍ ഗ്രൂപ്പ്)അയ്യൂബ് വഹബി,ആശിഖ് മാമ്പ(മീഡിയ വിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു.സ്‌റ്റേറ്റ് സെക്രട്ടറി ഖമറുദ്ദീന്‍ വഹബി റിട്ടേണിംഗ് ഓഫീസറായിരുന്നു.സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി ജില്ലാ സഭ ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് വഹബി സ്വാഗതവും മര്‍സദ് ദാറാനി നന്ദിയും പറഞ്ഞു.

Similar News