പെരിന്തല്‍മണ്ണയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Update: 2021-07-08 04:40 GMT

പെരിന്തല്‍മണ്ണ: മനഴി ബസ് സ്റ്റാന്‍ഡില്‍നിന്ന് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പെരിന്തല്‍മണ്ണ പോലിസ് പിടികൂടി.

ആനമങ്ങാട് വെള്ളലത്ത് വീട്ടില്‍ വിഗ്‌നേഷ്(24)നെയാണ് ഒരുഗ്രാം മയക്കുമരുന്നുമായി എസ്‌ഐ സി കെ നൗഷാദ് പിടികൂടിയത്.

ചൊവ്വാഴ്ചരാത്രി എട്ടോടെ മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കോവിഡ് പ്രതിരോധ പട്രോളിങ്ങിനിടെ പോലിസിനെ കണ്ട പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ പോലീസ് പിടിച്ചപ്പോള്‍ പ്രതി കൈയിലുള്ള മൊബൈല്‍ഫോണ്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചതോടെ സംശയംതോന്നിയ പോലിസ് വിശദമായി പരിശോധിച്ചു.

ഫോണിനും കവറിനുമിടയില്‍ മറ്റൊരു പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പ്രതിക്ക് മയക്കുമരുന്നു ലഭിച്ചതെവിടെ നിന്നാണെന്നതടക്കം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

Similar News