വ്യവസായ അനുമതികള്‍ക്ക് സിങ്കിള്‍ വിന്റോ ക്ലിയറന്‍സ് ബോര്‍ഡ് യോഗം ചേര്‍ന്നു
തൃശൂര്‍: വ്യവസായ അനുമതികള്‍ക്കും ലൈസന്‍സുകളുടെ ക്ലിയറന്‍സുകള്‍ക്കുമായി ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ സിങ്കിള്‍ വിന്റോ ക്ലിയറന്‍സ് ബോര്‍ഡിന്റെ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അനുമതിക്കായി ലഭിച്ച 68 അപേക്ഷകളായിരുന്നു സിങ്കിള്‍ വിന്റോ ക്ലിയറന്‍സ് ബോര്‍ഡ് പരിശോധിച്ചത്. ഇതില്‍ 34 അപേക്ഷകള്‍ ബോര്‍ഡ് തീര്‍പ്പാക്കി. ന്യൂനതകളുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിനും ലഭിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും എല്ലാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ തൃശൂര്‍ കെഎസ്എസ്‌ഐഎ പ്രസിഡന്റ് നോബി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.