വിലവര്‍ധനവ്: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

Update: 2021-07-07 08:34 GMT

മലപ്പുറം: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

ഇന്ധനവില വര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് കോര്‍പ്പറേറ്റുകളുടെ കീശ വീര്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്. കുത്തകകളെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിന്റെ തെറ്റായ നടപടികളില്‍ പൊതുജനത്തിന്റെ മൗനം അപകടകരമാണെന്നും ജനത്തെ പട്ടിണിക്കിടുന്നതിനെതിരെ വിമന്‍ ഇന്ത്യാ തെരുവുകളില്‍ സമരമുഖം തുറക്കുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറി പി റൈഹാന പറഞ്ഞു.

എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി ആശംസ പ്രസംഗം നടത്തി. ജാസ്മിന്‍ തിരൂര്‍, സൈനബ് കോട്ടക്കല്‍, ആസിയ, ബുഷ്‌റ, ഫൗസിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Similar News