തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നയങ്ങള്‍ തിരുത്തുക എന്ന പ്രമേയത്തില്‍ സംസ്ഥാനവ്യാപകമായി കേന്ദ്ര ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ചത്വരം തീര്‍ക്കാന്‍ കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി. സംസ്ഥാന നേതാക്കള്‍ തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ പ്രതിഷേധ ചത്വരം തീര്‍ക്കും അതേസമയം സംസ്ഥാനത്തൊട്ടാകെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കെ എം വൈ എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ചത്വരം തീര്‍ക്കും. ലക്ഷദ്വീപിനെ മറ്റൊരു കശ്മീര്‍ ആക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ യും കേന്ദ്ര ഭരണകൂടത്തിന്റെയും ശ്രമത്തെ ജനാധിപത്യ സമരങ്ങളിലൂടെ ചെറുക്കണമെന്ന് കെ എം വൈ എഫ് സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷതവഹിച്ചു.
കാരാളിഇ കെ സുലൈമാന്‍ ദാരിമി, അല്‍അമീന്‍ റഹ്മാനി, നൗഷാദ് മാങ്കാംകുഴി, നാഷിദ് ബാഖവി, പനവൂര്‍ വൈ സഫീര്‍ഖാന്‍ മന്നാനി, മുഹമ്മദ് കുട്ടി റഷാദി, കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി, തല വരമ്പ് സലീം,ശാകിര്‍ ഹുസൈന്‍ ദാരിമി,ഷിറാസി ബാഖവി പനവൂര്‍ എസ് കെ നസീര്‍ കായംകുളം, അര്‍ഷദ് ബദ് രി മണ്ണടി, നിസാം കുന്നത്ത്, ഷമീര്‍ മൗലവി നെല്ലിക്കുഴി, അന്‍ഷാദ് ബാഖവി ചെറുവട്ടൂര്‍, കെആര്‍ ശാഹുല്‍ ഹമീദ് മൗലവി, ഫസലുറഹ്മാന്‍ മൗലവി, റാഷിദ് പേഴുംമൂട്, അനസ് മന്നാനി കണ്ണനല്ലൂര്‍, സാദിഖ് പത്തനംതിട്ട, മുഹമ്മദ് റാസി മാമം
