കല്‍പറ്റ: പ്രമുഖ പണ്ഡിതനും മുദര്‍രിസും വിപുലമായ ശിഷ്യ സമ്പത്തിനുടമയുമായിരുന്ന വെള്ളമുണ്ട പഴഞ്ചന കടമേരി കുഞ്ഞബ്ദുല്ല ഫൈസി(72) അന്തരിച്ചു.
ഭാര്യ: ആസ്യ. മക്കള്‍: സൗദ, റഹ്മത്ത്, ഫൗസിയ, ബുഷ്‌റ, റാബിയ, സുമയ്യ.
മരുമക്കള്‍: മജീദ്, ഇബ്രാഹിം, അഷ്‌റഫ്, ഖാസിം, നാസര്‍, മോയി.
പഴഞ്ചന, ചെന്നലോട്, കണ്ടത്തുവയല്‍, വെള്ളമുണ്ട, പേര്യ, കടവത്തൂര്‍ എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ടിച്ചിച്ചിരുന്നു.
വെള്ളമുണ്ട അല്‍ഫുര്‍ഖാന്‍ പ്രസിഡന്റ്, വയനാട് ജില്ലാ ജംഇയ്യത്തുല്‍ഉലമാ ഉപാധ്യക്ഷന്‍, സമസ്ത മാനന്തവാടി മേഖല ജന.സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.