ഐസ് കമ്പനിയില്‍ നിന്ന് ഷോക്കേറ്റ് മത്സ്യ തൊഴിലാളി സഹകരണ സംഘം ഡയറക്ടര്‍ മരണപ്പെട്ടു

Update: 2021-07-02 04:01 GMT

കോഴിക്കോട്: ഐസ് കമ്പനിയില്‍ നിന്ന് ഷോക്കേറ്റ് പുതിയാപ്പ നമ്പ്രത്ത് മത്സ്യ തൊഴിലാളി സഹകരണ സംഘം ഡയറക്ടര്‍ മരിച്ചു. പുതിയാപ്പ പുതിയപുരയില്‍ വിജയരാജന്‍ (ചിന്നന്‍ 45) ആണ് ഇലക്ട്രിക്കല്‍ ജോലിക്കിടെ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ അത്താണിക്കല്‍ ക്രിസ്റ്റല്‍ ഐസ് ഫാക്ടറിയിലാണ് സംഭവം. ഷോക്കേറ്റ ഉടന്‍ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ കൊണ്ടുപോകവെ വഴിമധ്യേ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പിതാവ്: പരേതനായ രാജന്‍ (കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേസ്തിരി). മാതാവ്: പരേതയായ മാലതി. മക്കള്‍: വിനീത് രാജ്, മോഹന്‍ രാജ്. സഹോദരങ്ങള്‍: രാജേശ്വരി, വിജയലക്ഷ്മി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പുതിയാപ്പ അരയ സമാജം ശ്മശാനത്തില്‍. തിരുവമ്പാടിയില്‍ പുറംപോക്ക് ഭൂമിയിലെ വന്‍ മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി.

Similar News