പെരിന്തല്‍മണ്ണ-ഊട്ടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ രംഗത്ത്
പെരിന്തല്‍മണ്ണ: റോഡിന്റെ ശോച്യാവസ്ത പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ഒന്നിച്ച് രംഗത്ത്. പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മൗലാനാ ഹോസ്പിറ്റലിന് സമീപം കാലങ്ങളായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന സ്‌റ്റേറ്റ് ഹൈവേയില്‍ ഉള്ള പൊട്ടിപൊളിഞ്ഞ ഓവുചാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിനു പെരിന്തല്‍മണ്ണ രാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികള്‍ ഒന്നിച്ചെത്തിയത് കൗതുക കാഴ്ച്ചയായി. പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എംഎല്‍എ നജീബ് കാന്തപുരവും, പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഷാജിയുമാണ്, ഒരുമിച്ചു രംഗത്ത് ഇറങ്ങിയത്. ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ഇരുവരും ഒരുമിച്ചു പ്രഖ്യാപിക്കുകയുണ്ടായി.
കാലങ്ങളായി ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പൊളിഞ്ഞു കിടക്കുന്ന റോഡില്‍ തകര്‍ന്ന് കിടക്കുന്ന പാലം പെട്ടെന്ന് നന്നാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കുറ്റീരി മാനുപ്പ, അഷറഫ് ചേലാകോടന്‍, കൗണ്‍സിലര്‍ നെച്ചിയില്‍ മന്‍സൂര്‍, കൈപ്പുള്ളി റിയാസ്, റിയാസ് മില്‍ക്ക്, ഇഖ്ബാല്‍, ഖാലിദ് വലിയങ്ങാടി എന്നിവരും പരിസര നിവാസികളും പങ്കെടുത്തു.