മലപ്പുറം: തിരൂര്‍ ഓയിസ്‌ക ഇന്റര്‍നാഷണല്‍ ജില്ലാ ചാപ്റ്ററും ജില്ലാ റെഡി ഡന്‍സ് അസോസിയേഷനും സംയുക്തമായി ജൂലൈ ഒന്നിന്ന് അന്താരാഷ്ട്ര ഡോക്ടര്‍മാരുടെ ദിനത്തില്‍ തിരൂരിലെ ജനകീയ ഡോക്ടര്‍മാരായ ടി കെ അബ്ദുറഹിമാന്‍, ഡോ. ഇന്ദിരാ ഗോപിനാഥ്, ഡോ. രതി വേണുഗോപാല്‍ എന്നിവരെ ആദരിച്ചു. ഓയിസ്‌ക ജില്ലാ പ്രസിഡന്റിന് കെ കെ അബ്ദുല്‍ റസാക്ക് ഹാജിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഡോ. അബ്ദുല്‍നാസര്‍, ഡോ. നൗഷാദ്, ഡോ. ഹുസൈന്‍, ആസാദ്മുത്തുകോയ തങ്ങള്‍, മെജസ്റ്റിക്ക് അഹമ്മദു, സുനില്‍ കാവുങ്ങല്‍, കെപിഒ റഹ്മത്തുല്ല, കൂടാത്ത് മുഹമ്മത് കുട്ടി ഹാജി, സിസ്റ്റര്‍ പി എം ആനന്ദ, മുജീബ് താനാളൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.