പാചകവാതക വില കൂട്ടി

Update: 2021-07-01 03:29 GMT

കൊച്ചി: ഇന്ധന വില വർധനക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതകത്തിനും വില കുത്തനെ കൂട്ടി. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് 25 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിലെ വില സിലിണ്ടറിന് 841 രൂപ 50 പൈസ. വാണിജ്യ സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1,550 രൂപയായി. പുതുക്കിയ വില നിലവിൽ വന്നു. കോവിഡ് ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ പാചക വാതക, ഇന്ധന വില കുത്തനെ വർധിക്കുന്നത് പ്രതിഷേധാത്തിന് ഇടയാക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളും പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിച്ചു. 

Similar News