ഗുരുവായൂർ: കൊവിഡ് 19 സാഹചര്യത്തിൽ നിത്യ ചെലവുകൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ധനസഹായം. കേരളത്തിലെ 1000 ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണസമിതി അംഗങ്ങളായ ഇ പി ആർ വേശാല, അഡ്വ. കെ ബി മോഹൻദാസ്, കെ അജിത്, കെ വി ഷാജി, എ വി പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ ടി ബ്രീജാകുമാരി എന്നിവർ പങ്കെടുത്തു.