വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്തിൽ സംസാരിച്ചാൻ കുടുങ്ങും ; കർശന നടപടിക്കൊരുങ്ങി പോലിസ്
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണിൽ സംസാരിക്കുന്നവരും ഇനി കുടുങ്ങും. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ട്രാഫിക്ക് പൊലീസ് എന്നാണ് വിവരം.
ഫോൺ കയ്യിയിൽപ്പിടിച്ച് ചെവിയോടു ചേർത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇനി ഇതിനും നേരിടേണ്ടി വരുമെന്നും ഡ്രൈവിംഗ് ലൈസൻസ് പോകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നലിവില്‍ വാഹനം ഓടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂ. എന്നാല്‍ ഇനി ബ്ലൂടൂത്ത‍് സംസാരവും പിടികൂടും. തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനുമുള്ള നീക്കമാണ് നടത്തുന്നത്.