ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമർ ബാഫഖി തങ്ങൾ ജിദ്ദയിൽ അന്തരിച്ചു

Update: 2021-06-28 02:49 GMT

ജിദ്ദ: ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗിന്റെ മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമർ ബാഫഖി ജിദ്ദയിൽ അന്തരിച്ചു. 68 വയസ്സായിരുന്നു.

ഇന്നലെ രാത്രി 11 ന് ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.

കുറച്ച് നാളായി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏറെ കാലമായി ജിദ്ദയിൽ ബിസിനസ്സ് നടത്തി കുടുംബ സമേതം ജിദ്ദയിൽ ആയിരുന്നു.

സൗദി പൗരയായ റൗദ അലവിയാണ് ഭാര്യ.

മക്കൾ : സരീജ്‌ , ആഫ്രഹ്‌ , അബ്രാർ , അഷ്‌റാഫ്. ഖബറടക്കം കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കും.

Similar News