കോഴിക്കോട്: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 521 കേസുകൾ രജിസ്റ്റർ ചെയ്തു . സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 30 കേസുകളും റൂറലിൽ 62 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ കേസുകളും 213 റൂറലിൽ 216 കേസുകളുമെടുത്തു.