തൃശൂർ: വാഴക്കോട് പാറമടയിലെ അപകടം സംബന്ധിച്ച പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെന്ന് തൃശൂർ ജില്ലാ കലക്ടർ എസ് ഷാനവാസ്. ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാറ ഉടമയുടെ സഹോദരൻ അബ്ദുൽ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലും, ഒരാളെ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണ്.