മലപ്പുറം ജില്ലാ വിഭജനം: സ്ഥാപക ദിനത്തിൽ മുഖ്യമന്ത്രിക്ക് ഇ മെയിൽ അയച്ച് എസ്ഡിപിഐ
പരപ്പനങ്ങാടി: എസ്ഡിപിഐ സ്ഥാപക ദിനത്തിൽ സമ്പൂർണ്ണ വികസനത്തിന് മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് ഇ മെയിൽ സന്ദേശം അയച്ചും പതാക ഉയർത്തിയും പ്രവർത്തകർ.
എസ്.ഡി.പി.ഐ രൂപീകരിച്ച ജൂൺ 21 ന് 12 വർഷം പിന്നിടുമ്പോഴാണ് സ്ഥാപക ദിനത്തിൽ മലപ്പുറം ജില്ല കമ്മറ്റിയുടെ കീഴിലുള്ള ബ്രാഞ്ചുകളിൽ പ്രവർത്തകർ മുഖ്യമന്ത്രിക്ക് ജില്ല വിഭജന ആവശ്യവുമായി ഇന്ന് ഇ മെയിൽ അയക്കുന്നത്.
വാർഷിക ദിനമായ ഇന്ന് രാവിലെ തന്നെ പ്രവർത്തകർ ബ്രാഞ്ച് തലങ്ങളിൽ പതാക ഉയർത്തിയും, പരിസരങ്ങൾ ശുചീകരിച്ചും, ദിനം ആഘോഷിച്ചു.വിവിധ ബ്രാഞ്ച് കളിൽ നടന്ന പരിപാടികൾക്ക് ശേഷമാണ് ഇമെയിൽ അയച്ച് ജില്ലയുടെ പോരായ്മകൾ ചൂണ്ടി കാണിച്ച് പ്രവർത്തകർ രംഗത്തെത്തിയത്.